Skip to main content
Submitted by kbionline on Wed, 06/27/2018 - 01:03
ddd

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും കൊല്ലം.എസ്.എന്‍.കോളെജിലെ മുന്‍പ്രിന്‍സിപ്പാളുമായ ഡോ.പി.കെ.പീതാംബരന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അമേരിക്കയിലൂടെ ഒരു ചരിത്രാന്വേഷണയാത്ര എന്ന പുസ്തകം വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വര്‍ക്കല ശിവഗിരി മഠത്തിലെ ഗുരുപ്രസാദ് സ്വാമികള്‍ക്ക് നല്‍കി   പ്രകാശനം ചെയ്തു. 

തിരുവനന്തപുരം പ്രസ്സ്‌ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രകാശനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍, ഗ്രന്ഥകാരന്‍ ഡോ.പി.കെ.പീതാംബരന്‍, ഡോ.രാധാമണി.എം.പി, ഡോ.ഷീജ.ഒ.കെ എന്നിവര്‍ സംസാരിച്ചു. 160രൂപയ്ക്ക് കളര്‍ പേജുകളോടുകൂടിയ പുസ്തകം ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍  ലഭിക്കും.