Skip to main content
Submitted by kbionline on Thu, 08/16/2018 - 04:03
ddd

റഷ്യന്‍ ഭാഷാവിദഗ്ധനും അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.ഗോവിന്ദന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അലക്‌സാണ്ടര്‍ പുഷ്‌കിന്‍ ജീവിതവും കൃതികളും എന്ന പുസ്തകം മുന്‍ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍വി.സിയും നിലവില്‍ ഐ.എം.ജി ഡയറക്ടറുമായ 

കെ.ജയകുമാര്‍ ഐ.എ.എസ് പ്രകാശനം ചെയ്തു. റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അധ്യാപകന്‍ ഡോ.എസ്.അനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.  

തിരുവനന്തപുരത്ത് റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല റഷ്യന്‍ ഭാഷാ വകുപ്പ്‌മേധാവി ഡോ.എസ്.കൃഷ്ണകുമാര്‍, ഗ്രന്ഥകാരന്‍ ഡോ.കെ.ഗോവിന്ദന്‍ നായര്‍, ശ്രീകല ചിങ്ങോലി എന്നിവര്‍ സംസാരിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ 50 രൂപയ്ക്ക് പുസ്തകം ലഭ്യമാണ്.