Skip to main content
Submitted by kbionline on Wed, 07/25/2018 - 02:31
ss

അധ്യാപികയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച  നായികാ നിര്‍മ്മിതി വഴിയും പൊരുളും എന്ന പുസ്തകം സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി എം.ആര്‍.ജയഗീതയ്ക്ക് നല്‍കിയും റിസര്‍ച്ച് ഓഫീസറും എഴുത്തുകാരിയുമായ ശ്രീകല ചിങ്ങോലി രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്ന പുസ്തകം ആകാശവാണി അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടര്‍ ലീലാമ്മ മാത്യൂ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഗിരിജ സേതുനാഥിന് നല്‍കിയും പ്രകാശനം ചെയ്തു. 

തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍.വി. ഹാളില്‍ നടന്ന പ്രകാശനത്തില്‍ ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ.പി.എസ്.ശ്രീകല, എം.ആര്‍.ജയഗീത, ലീലാമ്മ മാത്യൂ,ഗിരിജ സേതുനാഥ്, കവയത്രി ടി.ഗിരിജ എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ ശ്രീകല ചിങ്ങോലി സ്വാഗതവും എഡിറ്റോറിയല്‍ അസിസ്റ്റന്റ് ദീപ്തി.കെ.ആര്‍  നന്ദിയും പഞ്ഞു. നായികാ നിര്‍മ്മിതി വഴിയും പൊരുളും എന്ന പുസ്തകം 150രൂപയ്ക്കും ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്ന പുസ്തകം 40 രൂപയ്ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് വില്പനശാലകളില്‍ ലഭ്യമാണ്.

Image removed.