Skip to main content
Submitted by kbionline on Sat, 07/07/2018 - 05:37
nels

തിരുവനന്തപുരം:  വി.രാധാകൃഷ്ണന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നെല്‍സണ്‍മണ്‌ഡേല ജീവചരിത്രം പുസ്തകം തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ ജലവിഭവവകുപ്പ് മുന്‍ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ.വി.സുഭാഷ് ചന്ദ്രബോസ് പ്രകാശനം ചെയ്തു. കേരള സര്‍വകലാശാല ലൈബ്രേറിയന്‍ എം.ആര്‍.മായ പുസ്തകം ഏറ്റുവാങ്ങി.

 കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.രാധാമണി.എം.പി പുസ്തക പരിചയം നടത്തി. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഷിജൂഖാന്‍, ഗ്രന്ഥകാരന്‍ വി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജൂലൈ 10 വരെ വി.ജെ.ടി ഹാളില്‍ നടക്കുന്ന വിജ്ഞാനവസന്തം പുസ്തകോത്സവത്തില്‍ 40 രൂപയ്ക്ക് പുസ്തകം ലഭ്യമാണ്.