Skip to main content
Submitted by kbionline on Fri, 09/07/2018 - 00:26
ddd

എഴുത്തുകാരനും ഫിഷറീസ് വകുപ്പ് മുന്‍അസിസ്റ്റന്റ് ഡയറക്ടറുമായ  ബാലന്‍മാവേലി രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വളര്‍ത്താന്‍ പത്ത് മത്സ്യങ്ങള്‍ എന്ന പുസ്തകം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശകസമിതിയംഗവും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറും കൃഷി ജാഗരണ്‍ മാസിക മാനേജിംഗ് എഡിറ്ററുമായ സുരേഷ് മുതുകുളം പ്രകാശനം ചെയ്തു. ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് റ്റി.വഹീദ പുസ്തകം ഏറ്റുവാങ്ങി. 

തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍.വി. ഹാളില്‍ നടന്ന പ്രകാശനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ജെ.പ്രസന്നകുമാര്‍, തൊഴില്‍ വകുപ്പ് ജില്ലാ മുന്‍ ഓഫീസര്‍ ദിലീപ്കുമാര്‍, ഗ്രന്ഥകാരന്‍ ബാലന്‍ മാവേലി എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ ശ്രീകല ചിങ്ങോലി സ്വാഗതവും എഡിറ്റോറിയല്‍ അസിസ്റ്റന്റ് ഡോ.ഷീജ.ഒ.കെ നന്ദിയും പറഞ്ഞു. 70 രൂപ വിലയുള്ള പുസ്തകം വില്പനശാലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലഭ്യമാണ്.