Skip to main content
Submitted by kbionline on Fri, 11/16/2018 - 01:59
sss

വി.ചന്ദ്രബാബു രചിച്ച്  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്   പ്രസിദ്ധീകരിച്ച കാവ്യകലാ മര്‍മജ്ഞനായ കിളിപ്പാട്ടുകാരന്‍ എന്ന പുസ്തകം  വി.ജെ.ടി ഹാളില്‍ ഡോ.കവടിയാര്‍ രാമചന്ദ്രന്‍ പ്രകാശനം ചെയ്തു. എ.വി.ബാഹുലേയന്‍ പുസ്തകം ഏറ്റുവാങ്ങി.  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.എം.പി.രാധാമണി പുസ്തക പരിചയം നടത്തി. എ.വി.ബാഹുലേയന്‍, വി.ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍മാരായ  കെ.ആര്‍.സരിതകുമാരി സ്വാഗതവും റാഫി പൂക്കോം നന്ദിയും പറഞ്ഞു. വി.ജെ.ടി ഹാളില്‍ നടക്കുന്ന  വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്കാരിക പുസ്തകോത്സവത്തില്‍ 50 രൂപയ്ക്ക് പുസ്തകം ലഭ്യമാണ്.