Skip to main content
Submitted by kbionline on Thu, 07/05/2018 - 00:34
up

തിരുവനന്തപുരം- സ്വാമി മുനി നാരായണപ്രസാദ് വ്യാഖ്യാനം ചെയ്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എട്ട് ഉപനിഷത്തുകള്‍ ഇന്ന്  (വ്യാഴാഴ്ച 5.7.2018) രാവിലെ 11മണിക്ക് ഗവര്‍ണര്‍ റിട്ട.ജസ്റ്റിസ് പി.സദാശിവം പ്രകാശനം ചെയ്യും. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.പി.അബ്ദുസ്സമദ് സമദാനി പുസ്തകം ഏറ്റുവാങ്ങും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിക്കും. സ്വാമി മുനി നാരായണപ്രസാദ്, എം.പി.അബ്ദുസ്സമദ് സമദാനി, പ്രസാര്‍ഭാരതി എ.ഡി.പി എസ്.രാധാകൃഷ്ണന്‍, ഡോ.ഷിബു ശ്രീധര്‍, ഡോ.ബി.സുഗീത എന്നിവര്‍ സംസാരിക്കും. മുഡ്ണകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, കേനോപനിഷത്ത്, തൈത്തീരിയോപനിഷത്ത്, ചാന്ദോഗ്യോപനിഷദ്, പ്രശ്‌നോപനിഷത്ത്, ഐതരേയോപനിഷത്ത്, കഠോപനിഷത്ത് എന്നിവയാണ് പ്രകാശനം ചെയ്യുന്നത്. ഈശാവാസ്യോപനിഷത്ത്, ശ്വേതാശ്വതരോപനിഷത്ത് എന്നിവ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.ജെ.ടി.ഹാളില്‍ ജൂലൈ 1മുതല്‍ 10 വരെ നടക്കുന്ന വിജ്ഞാനസാഗരം പുസ്തകോത്സവത്തില്‍ പുസ്തകങ്ങള്‍ വാങ്ങാം. 

ഉപനിഷത്ത്ജ്ഞാനസാഗരം എന്ന വിഷയത്തില്‍ സമദാനി പ്രഭാഷണം നടത്തും. 

 

12 മണിക്ക് ഉപനിഷത്ത്ജ്ഞാനസാഗരം എന്ന വിഷയത്തില്‍ എം.പി.അബ്ദുസ്സമദ്              സമദാനി പ്രഭാഷണം നടത്തും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സൗന്ദര്യ ലഹരി എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരന്‍ സ്വാമി മുനി നാരായണപ്രസാദിനെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആദരിക്കും.