Skip to main content
Submitted by kbionline on Sat, 08/04/2018 - 00:52
sss

ഡോ.എസ്.വി.സുധീഷ് സാം രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച  നാടകം വഴിയും തീരവും എന്ന പുസ്തക പ്രകാശനവും പരിസ്ഥിതി സിദ്ധാന്തവും ആവിഷ്‌കാരവും ശാസ്ത്രം സമൂഹം സംസ്‌കാരം സാഹിത്യം ത്രിദിനദേശീയ സെമിനാര്‍ സമാപനവും തുമ്പ സെന്റ് സേവ്യേഴ്‌സ് കോളെജില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ നിര്‍വഹിച്ചു. കോളെജ് പ്രിന്‍സിപ്പല്‍ വൈ.വി.ദാസപ്പന്‍ പുസ്തകം ഏറ്റുവാങ്ങി.   

 കോളെജ് പ്രിന്‍സിപ്പല്‍ വൈ.വി.ദാസപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ ശ്രീകല ചിങ്ങോലി പുസ്തകപരിചയം നടത്തി.  മലയാളം ആന്‍ഡ് മാസ്‌കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ.ടി.കെ. സന്തോഷ്‌കുമാര്‍ സ്വാഗതവും ഗ്രന്ഥകാരന്‍ ഡോ.എസ്.വി.സുധീഷ് സാം നന്ദിയും പഞ്ഞു. 70 രൂപയുള്ള പുസ്തകം വില്പനശാലകളില്‍ ലഭ്യമാണ്.