Skip to main content
Submitted by kbionline on Thu, 09/13/2018 - 00:57
DDD

ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ് കോളെജും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി പരിസ്ഥിതി സെമിനാറും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. ചരിത്രകാരനും വാഗ്മിയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ മഷിപ്പേനയിലേക്ക് മടങ്ങാം എന്ന പുസ്തകപ്രകാശനവും സെമിനാര്‍ ഉദ്ഘാടനവും കോളെജ് സെമിനാര്‍ ഹാളില്‍ നിര്‍വഹിച്ചു. എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്‍ഡയറക്ടര്‍ ഡോ.വി.ബാലകൃഷ്ണന്‍  പുസ്തകം ഏറ്റുവാങ്ങി. കോളെജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.ബാലകൃഷ്ണന്‍ സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച് സംസാരിച്ചു. കവി ഡോ.ബിജു ബാലകൃഷ്ണന്‍, ഡോ.ബിജുകുമാര്‍.കെ, ഡോ.വട്ടവിള വിജയകുമാര്‍, ഡോ.ഇന്ദു.എം.കുട്ടി എന്നിവര്‍ സംസാരിച്ചു. പ്രമുഖ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ ഡോ.വട്ടവിള വിജയകുമാര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 70 രൂപയാണ്.