Skip to main content

  • ലിപിപരിഷ്‌കരണം

1973ലെ ലിപി പരിഷ്‌കരണം, 1999 ലെ ലിപി മാനകീകരണം എന്നിവ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ്‌ നിര്‍വഹിച്ചത്‌.


  • മലയാളത്തനിമ

മലയാളത്തിനുള്ള ഫോണ്ടുകളുടെ നിര്‍മിതി, സ്‌പെല്‍ ചെക്കര്‍, ഗ്രാമര്‍ ചെക്കര്‍, ഇംഗ്ലീഷ്‌-മലയാളം കംപ്യൂട്ടര്‍ തര്‍ജുമ എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ സിഡാക്കിന്റെ സഹകരണത്തോടെ നടക്കുന്നു.


  • സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള മലയാളം ക്ലാസ്‌

മലയാളം മാതൃഭാഷയല്ലാത്ത സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥരെ മലയാളം പഠിപ്പിക്കാനുള്ള ക്ലാസ്സുകള്‍ വര്‍ഷം തോറും നടത്തിവരുന്നു.

 


 

  •  പുസ്‌തക പ്രദര്‍ശന-വില്‍പനകള്‍

എല്ലാ മാസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച്‌ പുസ്‌തക പ്രദര്‍ശനങ്ങളെങ്കിലും സംഘടിപ്പിക്കുന്നു.


  • പ്രത്യേക പുസ്‌തക പ്രസിദ്ധീകരണ പദ്ധതി

സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട്‌ വ്യത്യസ്‌ത വിഷയങ്ങളില്‍ പുസ്‌തകപ്രസാധനം നിര്‍വഹിക്കുന്നു. ആരോഗ്യം, കൃഷി, സഹകരണം, നിയമം, തൊഴില്‍, വനം എന്നീ വകുപ്പുകളുടെ സഹകരത്തോടെ നിര്‍ദിഷ്ട വിഷയങ്ങളില്‍ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.


  • മലയാളം ഭരണഭാഷ

മലയാളം ഭരണഭാഷയാക്കാനുള്ള സര്‍ക്കാരിന്റെ യത്‌നത്തിന്റെ ഭാഗമായി ഭരണശബ്ദാവലി, ഭരണഭാഷാപ്രയോഗങ്ങള്‍, ഔദ്യോഗിക ഭാഷാ നിഘണ്ടു എന്നിവ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.ഭരണ ശബ്ദാവലിയുടെ മൊബൈല്‍ ആപ്  പുറത്തിറക്കി


  • ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡുകള്‍

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി വൈജ്ഞാനിക സാഹിത്യം, ചെറുകഥ, നോവല്‍, കവിത, നിരൂപണം, വിവര്‍ത്തനം എനീ മേഖലകളിലെ മികച്ച കൃതികള്‍ക്ക്‌ എല്ലാ വര്‍ഷവും അവാര്‍ഡ്‌ നല്‍കുന്നു


  •  വില്‍പന സൗകര്യങ്ങള്‍

തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലകള്‍ പ്രവര്‍ത്തിക്കുന്നു.


  • പ്രാദേശിക കേന്ദ്രം

ഉത്തരമേഖലയിലെ എഴുത്തുകാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ഉത്തരകേരളത്തില്‍ വ്യാപിപ്പിക്കുന്നതിനുമായി ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശികകേന്ദ്രം കോഴിക്കോട്‌ പ്രവര്‍ത്തിക്കുന്നു