Skip to main content

ശാസ്ത്രം, സാങ്കേതികശാസ്ത്രം, ഭാഷ, സാമൂഹികശാസ്ത്രങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ വൈജ്ഞാനിക പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ് അക്കാദമിക വിഭാഗം ജീവനക്കാരുടെ ജോലി. പുസ്തകരചനയ്ക്കായി സെമിനാറുകള്‍, ശില്‍പശാലകള്‍  എന്നിവ നടത്താറുണ്ട്. മറ്റു ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന മൗലിക വൈജ്ഞാനിക കൃതികള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നതും അക്കാദമിക വിഭാഗം ജീവനക്കാരാണ്. സര്‍വകലാശാലാ നിലവാരത്തില്‍ മികച്ച ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാനായി പുസ്തകങ്ങള്‍ നിര്‍ദേശിക്കുക, ഓരോ വിഷയത്തിലും വിദഗ്ധരായ ഗ്രന്ഥകര്‍ത്താക്കളെ കണ്ടെത്തി പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുക, വിവര്‍ത്തനം ചെയ്യേണ്ട പുസ്തകങ്ങള്‍ ശുപാര്‍ശ ചെയ്യുക, പുസ്തകപ്രകാശനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, പുസ്തകങ്ങള്‍ റിവ്യൂ ചെയ്യിക്കുക തുടങ്ങിയ ജോലികളും അക്കാദമിക വിഭാഗം ജീവനക്കാരാണ് ചെയ്യുന്നത്.
വൈജ്ഞാനിക പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യമുള്ള ഗ്രന്ഥകര്‍ത്താക്കള്‍ തങ്ങളുടെ പുസ്തകങ്ങളുടെ സംഗ്രഹവും ബയോഡേറ്റയും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ പേരില്‍ അയച്ചുകൊടുക്കേണ്ടതാണ്. പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചുമതലപ്പെടുത്തുന്ന ഒരു കമ്മിറ്റി പരിശോധിച്ച ശേഷം പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റിലൂടെയും പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനായി സമര്‍പ്പിക്കാവുന്നതാണ്.