Skip to main content
Submitted by kbionline on Sat, 11/17/2018 - 00:55
sss

എഴുത്തുകാരനും ചരിത്രാധ്യാപകനുമായ എസ്.രാമചന്ദ്രന്‍ നായര്‍ രചിച്ച്  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്   പ്രസിദ്ധീകരിച്ച അധിനിവേശകേരളത്തിലെ ഭൂപരിഷ്കരണവും സാമൂഹിക പരിവര്‍ത്തനവും എന്ന പുസ്തകം  വി.ജെ.ടി ഹാളില്‍ ഉന്നതവിദ്യാഭ്യാസവകുപ്പ്മന്ത്രി ഡോ.കെ.ടി.ജലീല്‍ പ്രകാശനം ചെയ്തു. കേരള സര്‍വകലാശാല ലൈബ്രറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പധ്യക്ഷ ഡോ.ബി.മിനിദേവി പുസ്തകം ഏറ്റുവാങ്ങി.  

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, എസ്.രാമചന്ദ്രന്‍ നായര്‍, അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഡോ.ഷിബുശ്രീധര്‍, റിസര്‍ച്ച് ഓഫീസര്‍ കെ.ആര്‍.സരിതകുമാരി എന്നിവര്‍ സംസാരിച്ചു. വി.ജെ.ടി ഹാളില്‍ നടക്കുന്ന  വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്കാരിക പുസ്തകോത്സവത്തില്‍  പുസ്തകം ലഭ്യമാണ്.