വിജ്ഞാനകൈരളി
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക ജേണലാണ് വിജ്ഞാനകൈരളി. സാമൂഹിക ശാസ്ത്രങ്ങളിലും പ്രകൃതിശാസ്ത്രങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനും അക്കാദമികമായി മികവു പുലര്‍ത്തുന്ന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുമാണ് വിജ്ഞാനകൈരളി ശ്രമിക്കുന്നത്. മലയാളഭാഷയിലെ മികച്ച ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും കൊണ്ട് ഈ ജേണല്‍ വേറിട്ടു നില്‍ക്കുന്നു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മലയാളഭാഷയില്‍ പരിചയപ്പെടുത്തുകയും പുതിയ വിഷയങ്ങള്‍ രൂപപ്പെടുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയും അന്വേഷണകുതിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന ദൗത്യവും വിജ്ഞാനകൈരളി ഏറ്റെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ സര്‍വകലാശാലകളും അംഗീകരിച്ച ജേണലാണ് വിജ്ഞാനകൈരളി. ഗവേഷകര്‍ക്കും കോളെജ് അധ്യാപകര്‍ക്കും ഗവേഷണപരമായ ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തുവാന്‍ വിജ്ഞാനകൈരളി അവസരമൊരുക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളെജ് വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഉന്നതപഠനം ലക്ഷ്യമിടുന്നവര്‍ക്കും ഒക്കെ വിവിധ വിഷയങ്ങളില്‍ ആഴമേറിയ അറിവു പകരുവാന്‍ വിജ്ഞാനകൈരളിക്ക് കഴിയുന്നുണ്ട്. കേരളത്തിലും പുറത്തുമുള്ള സര്‍വകലാശാലകള്‍, അക്കാദമിക വിദഗ്ധര്‍, ബുദ്ധിജീവികള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സാധാരണക്കാര്‍ എന്നിങ്ങനെ വിപുലമായ ഒരു വായനാസമൂഹം വിജ്ഞാനകൈരളിക്കുണ്ട്.
വിജ്ഞാനകൈരളി വരിക്കാരാവാന്‍
ഒരു വര്‍ഷം-250/-, രണ്ടു വര്‍ഷം- 500/-
മണി ഓര്‍ഡര്‍/ഡി.ഡി അയക്കേണ്ട വിലാസം
Director, State Institute of Languages, Nalanda, Trivandrum- 695003
ഓണ്‍ലൈന്‍ ആയി പണം അടക്കാന്‍
എസ്.ബി.ഐ വികാസ് ഭവന് ബ്രാഞ്ച്
അക്കൗണ്ട് നമ്പര്‍- 57044155746
IFSc- SBIN0070415
ലേഖനങ്ങളും പ്രബന്ധങ്ങളും അയക്കേണ്ട വിലാസം:
എഡിറ്റര്‍,
വിജ്ഞാനകൈരളി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,
നാളന്ദ, തിരുവനന്തപുരം
പിന് - 695003, ഫോണ്‍- 0471-2316306, Ext. (19)