മലയാളം കംപ്യൂട്ടിംഗുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഐ സിഫോസിന്റെയും ആഭിമുഖ്യത്തിൽ ടെക്നോപാർക് ഐസിഫോസ് ആസ്ഥാനത്ത് ശില്പശാല സംഘടിപ്പിച്ചു.
മലയാളം കംപ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കാർ വിളിച്ചു ചേർത്ത ഉന്നതതല സമിതിയുടെ തീരുമാനത്തെ തുടർന്ന് വിളിച്ച യോഗത്തിൽ മലയാളം കംപ്യൂട്ടിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സി-ഡാക്, സി-ഡിറ്റ്, ഐ.ടി. മിഷൻ, ഐഐഐടി എം.കെ എന്നീ സ്ഥാപനങ്ങളും പുസ്തക പ്രസാധന രംഗത്തെ സ്ഥാപനങ്ങളായ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, മലയാളം സർവകലാശാല എന്നിവരും പങ്കെടുത്തു.