ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍
- ലിപിപരിഷ്‌കരണം
1973-ലെ ലിപി പരിഷ്‌കരണം, 1999-ലെ ലിപി മാനകീകരണം എന്നിവ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് നിര്‍വഹിച്ചത്. മലയാളത്തിന്റെ എഴുത്തുരീതി കേരള സർക്കാറിന്റെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. ഈ ശൈലീപുസ്തകം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറ്റിൽ നല്കിയിട്ടുണ്ട്. - മലയാളത്തനിമ
മലയാള ഫോണ്ടുകളുടെ നിര്‍മിതി, സ്‌പെല്‍ച്ചെക്കര്‍ എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ സിഡാക്കിന്റെ സഹകരണത്തോടെ നടക്കുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരള ഭാഷാ നിഘണ്ടു, ഇംഗ്ലീഷ് മലയാളം ഉച്ചാരണ നിഘണ്ടു എന്നിവയുടെ ഡിജിറ്റൽ അവകാശം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സിന് നല്കി. - ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡുകള്‍
എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം, ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്കാരം, എം.പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം - പുസ്‌തക പ്രദര്‍ശന-വില്‍പ്പന
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുസ്‌തക പ്രദര്‍ശന – വിപണന മേളകൾ സംഘടിപ്പിക്കുന്നു. - പ്രത്യേക പുസ്‌തക പ്രസിദ്ധീകരണ പദ്ധതി
സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് വ്യത്യസ്‌ത വിഷയങ്ങളില്‍ പുസ്‌തകപ്രസാധനം നിര്‍വഹിക്കുന്നു. ആരോഗ്യം, കൃഷി, സഹകരണം, നിയമം, തൊഴില്‍, വനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നിര്‍ദിഷ്ട വിഷയങ്ങളില്‍ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. - മലയാളം ഭരണഭാഷ
മലയാളം ഭരണഭാഷയാക്കാനുള്ള സര്‍ക്കാരിന്റെ യത്‌നത്തിന്റെ ഭാഗമായി ഭരണശബ്ദാവലി, ഭരണഭാഷാപ്രയോഗങ്ങള്‍, ഔദ്യോഗിക ഭാഷാ നിഘണ്ടു എന്നിവ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭരണശബ്ദാവലിയുടെ മൊബൈല്‍ ആപ് പുറത്തിറക്കി. - വിൽപ്പന സൗകര്യങ്ങള്‍
തിരുവനന്തപുരം വിൽപ്പന വിഭാഗം നളന്ദ, തിരുവനന്തപുരം സ്റ്റാച്യു പുസ്തകശാല, കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളുണ്ട്. കൂടാതെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾ www.keralabhashainstitute.org എന്ന വെബ്സൈറ്റിലൂടെയും വാങ്ങാവുന്നതാണ്. - പ്രാദേശിക കേന്ദ്രം
ഉത്തരമേഖലയിലെ എഴുത്തുകാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ഉത്തരകേരളത്തില്‍ വ്യാപിപ്പിക്കുന്നതിനുമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശികകേന്ദ്രം കോഴിക്കോട് പ്രവര്‍ത്തിക്കുന്നു.