ഇ-ബുക്കുകൾ

  • ഡോസ്റ്റോയ്വ്സ്കിയുടെ സർഗസപര്യ
    Dostoeyevskyyude Sargasapariya
    (Malayalam Edition) Kindle Edition

    എ. ജയകുമാര്‍

    മഹാനായ റഷ്യൻ സാഹിത്യകാരൻ ഡോസ്റ്റോവ്സ്കിയുടെ മനസ്സിലേക്കുള്ള വാതായനമാണ് അദ്ദേഹത്തിന്റെ നോട്ടുപുസ്തകങ്ങൾ.വിസ്മയാവഹമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച ഡോസ്റ്റോവ്സ്കിയൻ നോവൽ സാഹിത്യം സാഹിത്യവിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന ഈ പുസ്തകം സർഗസൃഷ്ടിക്കിടയിൽ നോവലിസ്റ്റ് അനുഭവിച്ച ആത്മസംഘർഷങ്ങളും സങ്കീർണതകളും വെളിപ്പെടുത്തുന്നു.ഡോസ്റ്റോവ്സ്കിയുടെ സർഗസപര്യയുമായി അനുയാത്രചെയ്യുന്ന അനുഭൂതി വായനക്കാർക്ക് ആസ്വദിക്കാൻ എ. ജയകുമാറിന്റെ ഈ കൃതി സഹായിക്കും.


  • നമ്മുടെ ഭാഷ
    Nammude Bhasha
    (Malayalam Edition) Kindle Edition

    ഇ.എം.എസ്. നമ്പൂതിരിപ്പാട്

    ഇ എം എസ് നമ്പൂതിരിപ്പാടിന്റെ 28 ലേഖനങ്ങളുടെ സമാഹാരമാണ് നമ്മുടെ ഭാഷ.


  • ഭാരതീയ നൃത്തങ്ങൾ
    Bharathiya Nrithangal
    (Malayalam Edition) Kindle Edition

    ഡോ.വി.എസ്. ശര്‍മ്മ

    സൗന്ദര്യശാസ്ത്രപരമായ സമ്പത്തിന്റെ കാര്യത്തിൽ ഇന്ത്യക്ക് സമുന്നതമായ സ്ഥാനമാണ് ലോകത്തുള്ളത്. ഇന്ത്യയുടെ കലാപാരമ്പര്യത്തിന് വേദകാലത്തോളം പഴക്കമുണ്ട്. പ്രകൃതിയുടെ സൗന്ദര്യാവിഷ്കാരമാണ് കല. പ്രകൃതിദത്തമായി മനുഷ്യന് ലഭിച്ച കലകളും കലാസ്വാദനവും കാലാതിവർത്തിയായി നിലനിൽക്കുന്നു. വേദകാലത്തെ കലാപാരമ്പര്യത്തിന്റെ നിദർശമാണ് ശ്രേഷ്ഠമായ കലാഗ്രന്ഥങ്ങൾ. ഭരതമുനിയുടെ നാട്യശാസ്ത്രം ഇന്ത്യയുടെ കലാചരിത്രത്തിൽ ശ്രദ്ധേയമായ കൃതിയാണ്. കല ജനകീയമാകുമ്പോഴാണ് അതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നത്. ക്ലാസിക്കൽ - ഫോക് എന്നീ വിഭജനമില്ലാതെ തന്നെ ജനങ്ങൾ കലകളെ ആസ്വദിക്കാറുണ്ട്. നമുക്ക് കലകളെ സംബന്ധിക്കുന്ന പഠനങ്ങൾ ഒട്ടേറെ ഉണ്ടെങ്കിലും സമഗ്രപഠനങ്ങൾ വിരളമാണ്. ഈ കുറവ് നികത്തുന്നതിനാണ് പ്രമുഖകലകളെ സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന 'ഭാരതീയ നൃത്തങ്ങൾ' എന്ന ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത കലാഗ്രന്ഥകാരനായ ഡോ.വി.എസ്.ശർമ്മയാണ് ഈ പുസ്തകം തയാറാക്കിയിട്ടുള്ളത്.