മുൻ ഡയറക്ടർമാർ
ശ്രീ. എൻ. വി. കൃഷ്ണ വാര്യർ
(16.09.1968 - 31.03.1975)ശ്രീ. എ. എൻ. പി. ഉമ്മർകുട്ടി
(01.04.1975 - 30.11.1992)ശ്രീ. പഴവിള രമേശൻ I/C
(01.12.1992 - 17.12.1992)ശ്രീ. കെ. പി. ശശിധരൻ
(18.12.1992 - 31.03.1994)ശ്രീ. കെ. ജയകുമാർ IAS
(01.04.1994 - 31.03.1995)ഡോ. എം. ആർ. തമ്പാൻ
(01.04.1995 - 30.09.2000)ശ്രീമതി. രാജമ്മാൾ
(അഡീ.സെക്രട്ടറി) I/C
(01.10.2000 - 25.10.2000)ഡോ. എൻ.വി.പി. ഉണിത്തിരി
(25.10.2000 - 02.06.2001)ഡോ. എം. വേലായുധൻ നായർ I/C
(02.06.2001 - 04.09.2001)പ്രൊഫ. എം. തോമസ് മാത്യു
(05.09.2001 - 30.06.2002)ഡോ. വെള്ളായണി അർജ്ജുനൻ I/C
(01.07.2002 - 03.02.2003)ഡോ. രാജൻ വർഗ്ഗീസ്
(03.02.2003 - 14.03.2006)മോഹനകുമാരൻ നായർ
(അഡീ.സെക്രട്ടറി) I/Cവിജയകുമാരൻ നായർ
(അഡീ.സെക്രട്ടറി) I/Cബി.ഗീതാ ദേവി (അഡീ. സെക്രട്ടറി) I/C
(18.08.2006 - 30.11.2006)പ്രൊഫ. പി.കെ. പോക്കർ
(01.12.2006 - 31.05.2011)ഡോ. എം. ആർ. തമ്പാൻ
(06.06.2011 - 04.08.2016)പ്രൊഫ.വി. കാർത്തികേയൻ നായർ
(05.08.2016 - 24.02.2022)ഡോ.പി.എസ്. ശ്രീകല
(24.02.2022 - 27.06.2022)ഡോ. മ്യൂസ് മേരി ജോർജ്ജ് I/C
(04.07.2022 - 17.08.2022)
കേരളത്തിലെ വൈജ്ഞാനിക പുസ്തകപ്രസിദ്ധീകരണരംഗത്തെ പ്രമുഖ സ്ഥാപനമാണ് കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 1968-ല്‍ സ്ഥാപിതമായതു മുതല്‍ ശാസ്ത്രം, സാങ്കേതികശാസ്ത്രം, മാനവിക വിഷയങ്ങള്‍, ഭാഷ, സാഹിത്യം എന്നീ മേഖലകളിലായി 5000-ത്തോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉന്നതവിദ്യാഭ്യാസമേഖലയ്ക്കും പൊതുവായനയ്ക്കുംവേണ്ടി മികച്ച പുസ്തകങ്ങള്‍ തയാറാക്കിക്കൊണ്ട് കേരളത്തിലെ അക്കാദമിക-ബൗദ്ധിക മേഖലകളിലെ സജീവസാന്നിധ്യമായിത്തീര്‍ന്നു.
വിഷയങ്ങളുടെ വൈവിധ്യം, ഓരോ വിഷയത്തിലുമുള്ള പുസ്തകങ്ങളുടെ എണ്ണവും വൈവിധ്യവും, സമകാലിക വിഷയങ്ങളിലെ നിരവധി പുസ്തകങ്ങള്‍ എന്നിവയെല്ലാം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ മറ്റു പ്രസിദ്ധീകരണശാലകളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നു. എല്ലാ വിഷയങ്ങളിലെയും ക്ലാസിക് കൃതികളുടെ വിവര്‍ത്തനവും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍വഹിച്ചിട്ടുണ്ട്. ശാസ്ത്രസാങ്കേതിക പദാവലിയുടെ നിര്‍മാണവും പ്രചരണവുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റൊരു പ്രവർത്തനമേഖല. വിജ്ഞാനശബ്ദാവലി ഉള്‍പ്പെടെ 20-ല്‍പ്പരം ശബ്ദാവലികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശബ്ദതാരാവലിക്കുശേഷം മലയാളത്തില്‍ പ്രസിദ്ധീകൃതമായ ഏറ്റവും പ്രധാന നിഘണ്ടുവായ കേരള ഭാഷാ നിഘണ്ടു ഉള്‍പ്പെടെ ഇരുപത്തഞ്ചോളം നിഘണ്ടുക്കളും ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയിട്ടുണ്ട്. ലിപി പരിഷ്‌കരണം, മലയാളം കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിലും ഇന്‍സ്റ്റിറ്റ്യൂട്ട് സവിശേഷ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. മലയാളത്തിലെ പ്രമുഖ വൈജ്ഞാനിക മാസികയായ വിജ്ഞാനകൈരളി പ്രസിദ്ധീകരിക്കുന്നത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.
ശ്രീ. സജി ചെറിയാൻ
സാംസ്‌കാരികവകുപ്പ് മന്ത്രി, വൈസ്ചെയര്മാന്ഡോ. രാജൻ എൻ. ഖോബ്രഗഡെ ഐ.എ.എസ്.
സെക്രട്ടറി