അറിയിപ്പുകൾ

  • ഭരണഭാഷാവാരാഘോഷം-കോളെജ്-സര്‍വകലശാല വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസരചനാമത്സരം, കവിതാലാപനമത്സരം

    കോളെജ്-സര്‍വകലശാല വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസരചനാമത്സരം, കവിതാലാപനമത്സരം എന്നിവയ്ക്ക് നവംബര്‍ 2 വരെ രജിസ്റ്റര്‍ ചെയ്യാം.

    നവംബര്‍ 3 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഉപന്യാസരചനാമത്സരവും നവംബര്‍ 7 ന് വെള്ളിയാഴ്ച 10.30ന് കവിതാലാപനമത്സരവും

    കേരളത്തിലെ ഭരണഭാഷ മലയാളമാക്കുകയെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി നവംബർ 1 മലയാളദിനമായും നവംബർ 1 മുതൽ 7 വരെ ഭരണഭാഷാവാരാഘോഷമായും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കോളെജ്-സര്‍വകലശാല വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍.വി. ഹാളില്‍ നവംബര്‍ 3 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഉപന്യാസരചനാമത്സരവും നവംബര്‍ 7 ന് 10.30ന് കവിതാലാപനമത്സരവും സംഘടിപ്പിക്കും. നവംബർ 2ന് മുമ്പ് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നത്. പുസ്തകങ്ങളാണ് സമ്മാനമായി നല്‍കുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. https://forms.gle/NXzBLNCSfS911PnYA എന്ന ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വെബ്‌പോര്‍ട്ടല്‍ വഴിയും ലിങ്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 9447956162.


    പി.ആര്‍.ഒ.
    9447 95 6162
    Dated: 27-10-2025


  • ഡി റ്റി പി ഓപ്പറേറ്റർ- കരാർ നിയമന വിജ്ഞാപനം

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള ഡിറ്റിപി ഓപ്പറേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
    Dated: 20-09-2025


  • മാർക്കറ്റിങ് മാനേജർ-കരാർ നിയമന വിജ്ഞാപനം

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള മാർക്കറ്റിങ് മാനേജർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
    Dated: 16-09-2025


  • കേരളപ്പിറവി ദിനാഘോഷം: ക്വിസ് മത്സരവും സെമിനാറും

    കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളെജ്-സര്‍വകലശാല വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിക്കുന്നു. 'കേരളചരിത്രവും സംസ്കാരവും' എന്നതാണ് വിഷയം. ബിരുദ- ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ക്വിസ് മത്സരത്തില്‍ ഒരു കോളെജിനെ പ്രതിനിധീകരിച്ച് രണ്ടു പേര്‍ക്ക് പങ്കെടുക്കാം. നാലായിരം രൂപയാണ് ഒന്നാം സമ്മാനം. 3000, 2000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക്‌ പ്രോത്സാഹനസമ്മാനവുമുണ്ട്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. നവംബർ 1ന് രാവിലെ 10 മണിക്ക് ക്വിസ് മത്സരം ആരംഭിക്കും. ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2024 ഒക്ടോബര്‍ 29.

    കോളെജ്-സര്‍വകലശാല വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം
    ലിങ്ക്: https://forms.gle/LwJDnF2H1f9KcVwT6
    ഫോണ്‍: 9447956162 (WhatsApp)

    Dated: 22-10-2024


  • Sub Editor, Editorial Assistant Interview Notification

    Sub Editor, Editorial Assistant Interview Notification
    Dated: 17-06-2023


  • Vacancy Notification

    Vacancy Notification Advertisement
    Dated: 13-04-2023


  • കരാർ നിയമനം വിജ്ഞാപനം

    ഒഴിവുകളുടെ വിജ്ഞാപനം, കരാർ നിയമനം
    Dated: 19-04-2017