Category: ശാസ്ത്രം
റോസാപ്പൂവിന്റെ സുഗന്ധമുള്ള ചാമ്പ, സ്വര്‍ഗത്തിന്റെ വരദാനമായ വാഴ, പഴങ്ങളുടെ റാണിയായ മാങ്കോസ്റ്റിന്‍, ഹൈറേഞ്ചിന്റെ പെരുമയായ ഓറഞ്ച്, യൂറോപ്യന്‍മാരുടെ വിശിഷ്ടഫലമായ സ്ട്രോബറി, മലേഷ്യക്കാരന്‍ റമ്പൂട്ടാന്‍, തേന്‍കുടമായ പൈനാപ്പിള്‍ തുടങ്ങി പരമ്പരാഗതമായി കൃഷിചെയ്യുന്നതും അഥിതികളായി എത്തി പ്രാധാന്യം തെളിയിച്ചതുമായി പഴവര്‍ഗങ്ങളെക്കുറിച്ചുള്ള പുസ്തകം. പഴങ്ങളുടെ പോഷക-ഔഷധ മൂല്യങ്ങളും, ‘ടൂട്ടിഫ്രൂട്ടി’, ‘ചമ്പോള’, ‘ക്രീമാഡി പോന്‍സിഗ് ’ മുതലായ പഴങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും ഈ ഗ്രന്ഥത്തില്‍ പരാമര്‍ശവിധേയമായിരിക്കുന്നു.