#
# #

എരിയുന്ന മഹാവനങ്ങൾ - ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദിസ്മരണ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. എന്‍. ആര്‍. ഗ്രാമപ്രകാശ്
  • ISBN: 978-93-90520-32-9
  • SIL NO: 4968
  • Publisher: Bhasha Institute

₹500.00 ₹625.00


മലയാളത്തിലെ ക്ലാസിക് കാവ്യസൃഷ്ടികളുടെ മുന്‍നിരയിൽ സ്ഥാനമുറപ്പിച്ച കൃതിയാണ് കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത.’ ഒട്ടേറെ ആസ്വാദകഹൃദയങ്ങളെ ആകര്‍ഷിക്കാനും പ്രഗത്ഭരായ നിരൂപക പ്രതിഭകളുടെ വാഗ്സ്പര്‍ശമേല്‍ക്കാനുള്ള ഭാഗ്യം സീതാകാവ്യത്തിനു ലഭിച്ചു. 1919-ൽ രചന പൂര്‍ത്തീകരിച്ച കാവ്യത്തിന്റെ അമ്പതാം വാര്‍ഷികവേളയിലെന്നതിനേക്കാൾ കൂടുതൽ ആസ്വാദനപഠനങ്ങൾ ശതാബ്ദിവേളയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളത്തിലെ മറ്റ് കാവ്യങ്ങള്‍ക്കൊന്നും ലഭ്യമായിട്ടില്ലാത്ത പരിഗണനയാണ് ആസ്വാദകസമൂഹം ‘ചിന്താവിഷ്ടയായ സീത’യ്ക്ക് നല്‍കിയത്. രാമായണപ്രമേയവുമായി മലയാളിമനസ്സ് പുലര്‍ത്തുന്ന ബന്ധത്തേക്കാൾ, ഒരു സ്ത്രീയെന്നനിലയിൽ സീത ഉയര്‍ത്തുന്ന ചോദ്യങ്ങളുടെയും സംശയങ്ങളുടെയും സാമൂഹികമാനങ്ങളാണ് ഇന്നു കാവ്യത്തിനു പ്രസക്തിയേകുന്നത്. കേരളസമൂഹം അഭിമുഖീകരിക്കുന്ന നവോത്ഥാനപ്രതിസന്ധിയും സ്ത്രീനീതിയെ ചൊല്ലി ഉയര്‍ന്ന സമകാലീനവിഷയങ്ങളും സീതയുടെ ചോദ്യങ്ങള്‍ക്ക് സൂര്യശോഭ നല്‍കുന്നു. ശതാബ്ദിവേളയിൽ പ്രത്യക്ഷപ്പെട്ട ആസ്വാദനലേഖനങ്ങൾ ഇതിനു സാക്ഷ്യംവഹിക്കുന്നു. സീതാകാവ്യത്തിനു ലഭിച്ച സമകാലീനസ്വീകരണത്തിന്റെ അര്‍ഥം തെരയേണ്ടത് കാവ്യത്തിന്റെ ആന്തരികതയിലല്ല; മറിച്ച് കാവ്യത്തിനു പുറത്തെ സാമൂഹിക ചലനങ്ങളിലാണ് എന്ന സൂചനയാണ് ഇവിടെ നല്‍കുന്നത്.

Latest Reviews