Category: ജീവചരിത്രം
ഉജ്ജ്വലമായ കലയുടെ ധന്യപ്രകാശമായിരുന്ന സ്വാതിതിരുനാളിന്റെ ജീവിതം ഏകാന്തവും ദുഃഖതപ്തവുമായിരുന്നു. ബ്രിട്ടീഷുകാരുടെ അധീശതാമോഹം കണ്ട് അദ്ദേഹം അസ്വസ്ഥനായി. തന്റെ ഹൃദയവ്യഥകളില്നിന്നു രക്ഷപ്പെടാനുള്ള ഒരുപാധിയായി തീര്‍ന്നു അദ്ദേഹത്തിനു സംഗീതം. സ്വാതിതിരുനാളിന്റെ ആത്മസംഘര്‍ഷങ്ങൾ മുറ്റിനില്ക്കുന്ന ജീവിതത്തിന്റെ നിര്‍ണായകമായ ഒരു കാലഘട്ടമാണ് ഈ നാടകത്തിലൂടെ അവതരിപ്പിക്കുന്നത്. നട്ടെല്ലുവളയ്ക്കാതെ കലയും രാഷ്ട്രമീമാംസയും പഠിച്ച രീതിയിൽ ഉള്‍ക്കൊണ്ടുകൊണ്ട് പ്രജാക്ഷേമ തല്പ്പരനായി ഭരിക്കാനാണ് സ്വാതിതിരുനാൾ സിംഹാസനത്തിലേറിയത്. ആ ധന്യജീവിതത്തിന്റെ സത്ത മുഴുവന്‍ അനുഭവവേദ്യമാക്കുന്നതാണ് ഈ നാടകശില്പ്പം. അവതരണത്തിനുള്ള 1988-ലെ സംസ്ഥാന അവാര്‍ഡും നാടക സാഹിത്യത്തിനുള്ള 1990-ലെ സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ നാടകം.