Category: ചരിത്രം
കാൾ മാര്‍ക്സ് ജനിച്ചിട്ട് 200 വയസ്സ് പൂര്‍ത്തിയാകുന്ന ഘട്ടത്തിൽ മാര്‍ക്സ് ലോകത്തിനു നല്‍കിയ സംഭാവനകളെ ചേര്‍ത്തുവയ്ക്കാനുള്ള ഒരെളിയ ശ്രമമാണിത്. പുതിയ കാലഘട്ടത്തിൽ ഉയര്‍ന്നുവരുന്ന ചോദ്യങ്ങളെ മാര്‍ക്സിസ്റ്റ് വിശകലനരീതിയിൽ എങ്ങനെ നിര്‍വചിക്കാനാവുമെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പുസ്തകം തയാറാക്കപ്പെട്ടത്. ഏകപക്ഷീയവും അടഞ്ഞതുമായ ഒരു പ്രത്യയശാസ്ത്രമായി മാര്‍ക്സിസത്തെ സമീപിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇതൊരവസാനവാക്കല്ല. മാര്‍ക്സിസത്തെ മുന്‍നിര്‍ത്തിയുള്ള സംവാദത്തെ തുറക്കുവാനാണ് ഞങ്ങൾ ഇതിലൂടെ ശ്രമിക്കുന്നത്.