Category: ചരിത്രം
സ്വാതന്ത്ര്യ സമരചരിത്രത്തെ വളച്ചൊടിക്കുവാനും സ്വാതന്ത്ര്യ സമരനായകരിൽ ചിലരെ മഹത്വവല്‍ക്കരിക്കുവാനും മറ്റു ചിലരെ അപകീര്‍ത്തിപ്പെടുത്തുവാനും വേണ്ടിയുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തണമെങ്കിൽ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സത്യസന്ധമായ സ്വാതന്ത്ര്യസമരചരിത്രം തയാറാക്കുന്നതിനായി ആ ചരിത്രത്തിനൊപ്പം സഞ്ചരിച്ച അഞ്ച് ദൃക്സാക്ഷികൾ നല്‍കുന്ന വിവരണങ്ങളാണ് ഈ ഗ്രന്ഥത്തിൽ കോര്‍ത്തിണക്കിയിരിക്കുന്നത്.