Category: സാമൂഹികശാസ്ത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ആഴക്കടലില്‍നിന്ന് മുസ്ലീം ജനതയെ കരകയറ്റിയ സാമുദായിക നവോത്ഥാന നായകന്‍, കര്‍ഷക പ്രസ്ഥാനത്തിന്റെ കൊടുങ്ങല്ലൂര്‍പ്പെരുമയില്‍ പോരും വീറും കൊണ്ട് ചരിത്രമെഴുതിയ മഹാന്‍ രക്തലേഖയും വിപ്ലവരേഖയുമിറക്കി കൊച്ചിരാജ്യത്തിന്റെ അധികാരക്കസേരകളെ പോരിനു വിളിച്ച നിര്‍ഭയനായ രാജ്യസ്നേഹി, ഖാന്‍ബഹുദൂര്‍ സ്ഥാനം നിരസിച്ച നല്ല നിഷേധി, കൊച്ചി രാജ്യത്തിന്റെ നിയമസഭാംഗം ഇതിനെല്ലാമപ്പുറം കൊടുങ്ങല്ലൂര്‍ കേരളത്തിനു നല്‍കിയ നവോത്ഥാനത്തിന്റെ ഇടിമുഴക്കമായിരുന്നു മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജി. ആ ഇടിമുഴക്കം ഈ പുസ്തകത്താളുകളില്‍ പ്രതിധ്വനിക്കുന്നു.