#
# #

അറിയുന്ന ഗാന്ധി അറിയാത്ത ഗാന്ധി

Category: ഗാന്ധിപഠനം

  • Author: അജിത് വെണ്ണിയൂര്‍
  • ISBN: 978-93-94421-53-0
  • SIL NO: 5206
  • Publisher: Bhasha Institute

₹152.00 ₹190.00


മഹാത്മജിയുടെ ജീവിതത്തിലെ സൂര്യതേജസ്സ് സൂക്ഷ്മമായി കണ്ടെത്തുകയും അത് മനുഷ്യസമൂഹത്തിന് നേര്‍വഴിതെളിക്കാന്‍ എങ്ങനെ പ്രാപ്തമാകന്നു എന്ന് നിരീക്ഷിക്കുകയും ചെയ്യുന്ന അജിത് വെണ്ണിയൂരിന്റെ ഈ പുസ്തകം തലമുറകള്‍ക്കുവേണ്ടി എഴുതപ്പെട്ടതാണ്. പലപ്പോഴും ഗാന്ധിജിയെക്കുറിച്ചുള്ള എഴുത്തുകൾ ശുഷ്കവും ആവര്‍ത്തനവിരസവുമായിത്തീരാറുണ്ട്. ആ മഹാത്മാവിന്റെ മാനുഷികഭാവം വിസ്മരിച്ച് ആദര്‍ശപുരുഷന്‍ മാത്രമായി അവതരിപ്പിക്കുന്നതിന്റെ അപകടമാണ് അത്. എന്നാൽ ഇവിടെ ഗ്രന്ഥകാരന്‍ വരഞ്ഞിടുന്നത് മഹാത്മജിയുടെ യതാതഥമായ വര്‍ണചിത്രമാണ്. മനുഷ്യര്‍ക്കിടയിൽ അവരുടെ വേദനകൾ അറിഞ്ഞും ആശ്വസിപ്പിച്ചും സഞ്ചരിക്കുന്ന ചൈതന്യരൂപമായ രാഷ്ട്രപിതാവ്. നമുക്ക് ഒരുപക്ഷേ അപരിചിതമായിരുന്ന ഗാന്ധിയന്‍ നര്‍മോക്തികൾ ഈ ഗ്രന്ഥത്തിന് ഹൃദയാവര്‍ജകത്വം സമ്മാനിക്കുന്നു. നാം അറിയാത്ത ഗാന്ധിയെ, അറിയേണ്ട മഹാത്മാവിനെ ഹൃദയവര്‍ണങ്ങളിൽ ചിത്രീകരിക്കുന്ന മികവുറ്റ പുസ്തകം.


Latest Reviews