Category: ഗാന്ധിപഠനം
പല മാനങ്ങളുള്ള ഒന്നത്രേ ഈ കൃതി. ഇത് ഗാന്ധിജിയുടെ സത്യാന്വേഷണപരീക്ഷണങ്ങളുടെ ആഖ്യാനമാണ്. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം പരീക്ഷിച്ചറിഞ്ഞ സത്യാഗ്രഹത്തിന്റെ കഥയാണ്. ഒപ്പം ഇത് ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ സംക്ഷിപ്തചരിത്രവുമാണ്. ഗാന്ധിജി സ്ഥാപിച്ച ആശ്രമങ്ങളുടെ കഥയാണ്. ഖാദിയുടെ വിജയഗാഥയാണ്. കസ്തൂർ എന്ന എഴുത്തും വായനയും വശമില്ലാതിരുന്നു ഒരു ഗുജറാത്തി വധു ലോകംകണ്ട ഏറ്റവും ആശയധീരനും സത്യാന്വേഷകനുമായ വ്യക്തിയുടെ സമര്‍ഹയായ ജീവിതപങ്കാളിയായി പരിണമിക്കുന്നതിന്റെ അത്ഭുതകഥയുമാണിത്. അസാധാരണമായൊരു ദാമ്പത്യത്തിന്റെ ആകാശത്തിലെ കാര്‍മേഘവും ഇരുളും പിന്നെ അതിനെ അനന്യമാക്കുന്ന വിശുദ്ധനീലിമയും ഈ കൃതി വായനക്കാരെ അനുഭവിപ്പിക്കുന്നു.