Category: ശബ്ദാവലി
പരിഷ്കരിച്ച പതിപ്പ്. ഇന്ത്യാ ഗവണ്മെന്റിന്റെ വിദ്യാഭ്യാസമന്ത്രാലയം 1961 ഒക്ടോബറിൽ നിയമിച്ച വൈജ്ഞാനിക-സാങ്കേതിക-ശബ്ദാവലികള്‍ക്കായുള്ള സ്ഥിരം കമ്മീഷന്‍ പ്രസിദ്ധീകരിച്ച അഡ്മിനിസ്ട്രേറ്റീവ് ഗ്ലോസറിയുടെ അടിസ്ഥാനത്തിൽ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള ഭരണ ശബ്ദാവലിയും 1960-ൽ കേരള സര്‍ക്കാർ പ്രസിദ്ധീകരിച്ച ഗ്ലോസറി ഓഫ് അഡ്മിനിസ്ട്രേറ്റീവ് എന്ന ഗ്രന്ഥവും ലഭ്യമായ മറ്റ് റഫറന്‍സ് ഗ്രന്ഥങ്ങളും, ആധാരമാക്കി തയാറാക്കിയ റഫറന്‍സ് ഗ്രന്ഥം. ഈ പരിഷ്കരിച്ച പതിപ്പിൽ കമ്പ്യൂട്ടർ തുടങ്ങി പുതിയ മേഖലകളിലെ പദങ്ങൾ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.