Category: ഭാഷ, സാഹിത്യം, കലകൾ
സംസ്കാരത്തിന്റെ പ്രത്യക്ഷരൂപമാണ് ഭാഷ. മലയാളഭാഷ മലയാളിയുടെ സാംസ്കാരിക ജീവിതത്തിന്റെ സജീവപ്രതീകങ്ങളാണ്. ബ്രിട്ടീഷുകാർ തിരിച്ചുപോയിട്ടും ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനത്തില്‍നിന്ന് നാം ഇനിയും മോചിതരായിട്ടില്ല. ഇന്ന് ലോകത്തിൽ മറ്റൊരിടത്തും കാണാത്തവിധം മാതൃഭാഷയും ജനതയും തമ്മിലുള്ള വൈകാരികവും ധിഷണാപരവുമായ രക്തബന്ധം ഈ നാട്ടിൽ ഏറ്റവും ദുര്‍ബലമായിത്തീര്‍ന്നിരിക്കുന്നു.