Category: കായികം
കായികാഭ്യാസ വിജ്ഞാനവുമായി ബന്ധപ്പെട്ട് നൂറുവര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച അപൂര്‍വ കൃതിയുടെ പുതിയ പതിപ്പ്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ വ്യായാമമുറകളെ പരിശോധിച്ചുകൊണ്ട് കളരിയഭ്യാസത്തിന്റെ ഭാഗമായുള്ള വ്യായാമരീതികളെ ആധികാരികമായി പരിചയപ്പെടുത്തുന്നു. ഗുരുക്കന്മാരുടെ ശിക്ഷണത്തിലുള്ള പരിശീലനങ്ങളിലൂടെയും വായ്മൊഴികളിലൂടെയും താളിയോലകളിലൂടെയും നിലനിന്നിരുന്ന കായികാഭ്യാസ വിജ്ഞാനത്തെ അച്ചടിയിലേക്ക് പ്രവേശിപ്പിച്ചു എന്നതാണ് ഈ കൃതിയുടെ ചരിത്രപരമായ പ്രാധാന്യം. ആരോഗ്യസംരക്ഷണ മാര്‍ഗങ്ങളെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്ന ഈ പുസ്തകം, വിദ്യയ്‌ക്ക് രാജ്യഭേദമോ, ജാതിഭേദമോ ഉണ്ടോ എന്ന ചോദ്യം ഉന്നയിക്കുന്നു.