Category: സാമൂഹിക ശാസ്ത്രം
നിശ്ശബ്ദ ചിത്രങ്ങളുടെ ശക്തിയും സൗന്ദര്യവും ലോകസിനിമയുടെ ചരിത്രത്തിൽ വിളക്കിച്ചേര്‍ത്ത പ്രതിഭയാണ് ചാര്‍ലി ചാപ്ലിന്‍. അയഞ്ഞ പാന്റും ഇറുകിയ കോട്ടും ധരിച്ച് കാലിൽ പാകമാകാത്ത വലിയ ഷൂസും തലയിൽ ബൗളർ തൊപ്പിയുമണിഞ്ഞ് കൈയിൽ ഒരു വടിയും ചുഴറ്റി കടന്നുവന്നഊരുതെണ്ടി വെള്ളിത്തിരയിൽ പുതിയ സംവേദന ചക്രവാളം തന്നെ സൃഷ്ടിച്ചു. ശരീരാഭിനയത്തിന്റെ ചക്രവര്‍ത്തിയായ ചാര്‍ലി ചാപ്ലിന്റെ ജീവചരിത്രം.