Category: ചരിത്രം
ഇന്ത്യാചരിത്രത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളില്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നവയാണ് റൊമീല ഥാപ്പറുടെ ചരിത്രഗ്രന്ഥങ്ങള്‍. ഇന്ത്യയും ലോകവും, തെക്കുണ്ടായിരുന്ന രാജ്യങ്ങള്‍, വടക്കുള്ള രാജ്യങ്ങള്‍, ദില്ലി സുല്‍ത്താനേറ്റ്, ജനങ്ങളുടെ ജീവിതം, മുഗളരുടെയും യൂറോപ്യന്മാരുടെയും വരവ്, അക്ബര്‍, സമൃദ്ധിയുടെ യുഗം, മുഗള്‍സാമ്രാജ്യത്തിന്റെ പതനം എന്നീ അധ്യായങ്ങളിലൂടെ പ്രാചീനകാലത്തിന്റെ അവസാനം മുതല്‍ ആധുനിക കാലത്തിന്റെ തുടക്കംവരെയുള്ള ഇന്ത്യാചരിത്രം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.