Category: ഭാഷ, സാഹിത്യം, കലകൾ
മനുഷ്യവര്‍ഗത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് എഴുത്തുവിദ്യയുടെ കണ്ടുപിടിത്തും. നാഗരികതയുടെ ഉദയ വികാസചരിത്രത്തിൽ എഴുത്തുവിദ്യയ്‍ക്ക് ഗണ്യമായ സ്ഥാനമുണ്ട്. പേപ്പിറസ് താളുകളിൽ പിറന്ന് പേപ്പർ ബായ്ക്കിലെത്തിയ ലിപിരൂപങ്ങളുടെ വികാസചരിത്രം വിസ്മയകരമാണ്. ആ ചരിത്രമാണ് അത്യന്തം ലളിതമായ ഭാഷയിൽ പ്രൊഫ. കെ.ഏ. ജലീൽ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയിര്‍ക്കൊണ്ട ലിപികളുടെ ചരിത്രം ഇവിടെ അവതരിക്കപ്പെട്ടിരിക്കുന്നു.