#
# #

ബഷീറിന്റെ പൊലീസ്

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: കെ. രാജന്‍
  • ISBN: 978-81-200-4357-2
  • SIL NO: 4357
  • Publisher: Bhasha Institute

₹56.00 ₹70.00


ബഷീറിന്റെ സാഹിത്യലോകത്ത് മിഴിവാര്‍ന്നു നില്‍ക്കുന്ന ഏടുകളെ പഠനത്തിന്റെയും വിശകല നത്തിന്റെയും വഴിയില്‍ രേഖപ്പെടുത്തിയ പുസ്തകമാണ് ‘ബഷീറിന്റെ പൊലീസ്’. ഗവേഷണപരമായ കൃത്യതയും സൂക്ഷ്മതയും പശ്ചാത്തലവിവരണങ്ങളുടെ സമൃദ്ധിയും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. -ഡോ. കെ.എസ്. രവികുമാര്‍ ബഷീര്‍ സാഹിത്യത്തിന്റെ നിരവധി കാണാപ്പുറങ്ങള്‍ നമുക്കുമുന്നില്‍ മറനീക്കി എത്തിക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രമല്ല ഒപ്പം, പൊലീസ് ഭൂമികയെപ്പറ്റിയുള്ള ശരിയായ ചില അറിവുകളും ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. ഈ അന്വേഷണഗ്രന്ഥം ബഷീര്‍ പഠിതാക്കള്‍ക്ക് ലഭിക്കുന്ന വ്യത്യസ്തവും നവ്യവും അസുലഭവുമായ ഒരു അനുഭവമാണ്. -ഡോ. ചേരാവള്ളി ശശി മനുഷ്യപക്ഷത്തുനിന്നുകൊണ്ട് പൊലീസിനെയും ജനതയെയും രചനകളിലൂടെ അവതരിപ്പി ക്കുന്ന ഗ്രന്ഥം. -ഡോ. പി. സോമന്‍ പൊലീസിനെ സഹാനൂഭൂതിയോടെ വീക്ഷിച്ച ബഷീറിന്റെ കഥകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പൊലീസ് വ്യവസ്ഥയുടെ ചരിത്രത്തിലും സാഹിത്യത്തിലും ഉള്ള വേരുകള്‍ തേടുന്ന കൃതി. -രാഹുല്‍ രാധാകൃഷ്ണന്‍

Latest Reviews