Category: ചരിത്രം
ബാരിസ്റ്റര്‍ ജി.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ജി. പരമേശ്വരന്‍ പിള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാട്ടങ്ങളിലെ ഉജ്ജ്വലനക്ഷത്രമാണ്. മദ്രാസ് സ്റ്റാന്റേര്‍ഡ് എന്ന തന്റെ പത്രത്തി ലൂടെ എല്ലാവിധ സമഗ്രാധിപത്യത്തിനെതിരേയും തൂലിക ചലിപ്പിച്ച അദ്ദേഹം ഗാന്ധിജി ആത്മകഥ യില്‍ പേര് പരാമര്‍ശിച്ച ഒരേ ഒരു മലയാളിയുംകൂടിയാണ്. ഇങ്ങനെയൊരു ധീരമലയാളി ജീവിച്ചിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ജി.പിയുടെ അമൂല്യമായ പ്രഭാഷണ ങ്ങളും രചനകളും ഈ പുസ്തകത്തില്‍ വായിക്കാം.