Category: ശാസ്ത്രം
ഇരുപതാം നൂറ്റാണ്ടില്‍ ഭൗതികശാസ്ത്രത്തിന്റെ വിവിധ മേഖലകളിലുണ്ടായ വളര്‍ച്ച വിവരിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഭൗതികം ഇരുപതാം നൂറ്റാണ്ടില്‍. ശാസ്ത്രസാങ്കേതികവിദ്യകളുടെ അഭൂതപൂര്‍വമായ വളര്‍ച്ച മാനവസംസ്കൃതിയുടെ മുഖച്ഛായയ്ക്കുതന്നെ മാറ്റം വരുത്തിയ ഇരുപതാംനൂറ്റാണ്ട് ഒട്ടേറെ പ്രശ്നങ്ങളും പ്രതീക്ഷകളും അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോകുമ്പോള്‍ ഈ വളര്‍ച്ചയുടെ പാതയിലെ സുപ്രധാന നാഴികക്കല്ലുകളിലേക്ക് വെളിച്ചംവീശാനുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്യമത്തിന്റെ ഭാഗമാണ് ഈ കൃതി.