Category: ഭാഷ, സാഹിത്യം, കലകൾ
ഭാഷാപഠനത്തിലും ഭാഷാവ്യവഹാരത്തിലും ഇനിയും രൂപപ്പെടേണ്ട ജനാധിപത്യബോധ ത്തെയും സാംസ്കാരിക രാഷ്ട്രീയത്തെയുംകുറിച്ച് ചര്‍ച്ചചെയ്യുന്ന പുസ്തകം. ഭാഷാപ്രയോഗങ്ങളിലെ വ്യാകരണസാധുതകള്‍ അപഗ്രഥിക്കുന്നതിനൊപ്പം സംസ്കാരപഠനം, ലിംഗപദവീപഠനം എന്നിവയുടെ സൂക്ഷാംശങ്ങളിലൂടെയും സഞ്ചരിക്കുന്നു. പ്രഖ്യാതവ്യാകരണഗ്രന്ഥങ്ങളിലെ തത്വനിര്‍മിതികളെയും ഭാഷാവ്യവഹാരങ്ങളെയും വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാളഭാഷാപഠനഗവേഷണമേഖലയ്ക്ക് മുതല്‍ക്കൂട്ടാവും.