Category: ശാസ്ത്രം
ജീവന്റെ ആധാരമാണ് മണ്ണ്. ലോകത്തിലെ തൊണ്ണൂറ് ശതമാനം ജീവികളും അവയുടെ ജീവിത ചക്രം പൂര്‍ണമായോ ഭൗഗികമായോ മണ്ണിലാണ് ചെലവിടുന്നത്. മണ്ണിലെ അനേകം വസ്തുക്കളുടെ വിഘടനഫലമായി കൃഷിക്കനുകൂലമായ സാഹചര്യം മണ്ണില്‍ സൃഷ്ടിക്കുന്നു. ആരോഗ്യമുള്ള മണ്ണില്‍ മാത്രമേ സുസ്ഥിരകൃഷി സാധ്യമാകൂ. മണ്ണിന്റെ സവിശേഷതകള്‍ മനസ്സിലാക്കി കൃഷിചെയ്യുന്നതിനായി കര്‍ഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയിരിക്കുന്ന പുസ്തകം.