Category: ശാസ്ത്രം
അതിസൂക്ഷ്മവും വിസ്മയകരവുമായ ജീവലോകമാണ് മണ്ണ്. എന്നാല്‍ നിരന്തരമായ രാസകൃഷി സമ്പ്രദായവും മണ്ണൊലിപ്പും മണ്ണിന്റെ സ്വതസ്സിദ്ധമായ ഉര്‍വരതയ്ക്കും നൈസര്‍ഗികതയ്ക്കും അപരിഹാര്യ മായ കോട്ടം വരുത്തി. മണ്ണുവഴി കാര്‍ഷകവിളകളിലേക്ക് പകരുന്ന കീടരോഗബാധകളും പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ശാസ്ത്രലോകം മണ്ണില്ലാകൃഷി എന്ന നൂതന സാങ്കേതികവിദ്യയുടെ സാധ്യതകള്‍ അന്വേഷിച്ചത്. ഇതിനെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.