Category: ചരിത്രം
ദേശീയപ്രസ്ഥാനത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മലബാറിലെ ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ വിരളമാണ്. 1498-ല്‍ പറങ്കികള്‍ കേരള രാഷ്ട്രീയത്തില്‍ പ്രവേശിച്ച് വ്യാവസായിക കുത്തകകള്‍ക്കുവേണ്ടി വിലപേശാന്‍ തുടങ്ങിയ കാലം മുതല്‍ ബ്രിട്ടീഷുകാര്‍ക്ക് നാട് വിടുന്നതുവരെയുള്ള നാലര നൂറ്റാണ്ടുകാലത്തെ ദീര്‍ഘമായ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ കഥ പറയാനുള്ള നാടാണ് കേരളം. അവസാനത്തെ 50 വര്‍ഷത്തെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏതാനും ചില ഏടുകളാണ് ഈ പുസ്തകം.