Category: ശാസ്ത്രം
ആഗോളതലത്തില്‍ ഔഷധികള്‍ക്ക് ആവശ്യവും ആവശ്യക്കാരും വര്‍ധിക്കുന്നത് ഔഷധസസ്യക്കൃഷിമേഖലയുടെ ആനുകാലിക പ്രസക്തിയിലേക്ക് വിരല്‍ചൂണ്ടുന്നു. വാണിജ്യ കൃഷിയേക്കാളുപരി വീട്ടാവശ്യത്തിനുള്ള ഔഷധസസ്യങ്ങള്‍ വീട്ടുവളപ്പില്‍ത്തന്നെ നട്ടുവളര്‍ത്തുന്ന പ്രവണത ഇന്ന് നമ്മുടെ നാട്ടിലും പ്രചാരംനേടി തുടങ്ങിയിരിക്കുന്നു. ഒറ്റമൂലികളും ഗ്രഹൗഷധികളും വീട്ടുവൈദ്യത്തിനുപകരിക്കും വിധം നട്ടുവളര്‍ത്തുന്നത് സ്വന്തം ആവശ്യത്തിനുപുറമേ ഒരു അധികവരുമാനവുമായിത്തീരും. വീട്ടുവളപ്പിലെ ഔഷധസസ്യകൃഷി എന്ന ഈ സചിത്രഗ്രന്ഥത്തിന് ഇവിടെയാണ് സവിശേഷപ്രാധാന്യം കൈവരുന്നത്. വീട്ടുവളപ്പില്‍ അനായാസം വളര്‍ത്താവുന്ന 101 വിവിധതരം ഔഷധസസ്യങ്ങളുടെ സ്വഭാവം, സസ്യശാസ്ത്രം, ഗുണവിശേഷം, കൃഷിരീതി എന്നിവ വിവരിക്കുന്ന പുസ്തകം.