Category: ഭാഷ, സാഹിത്യം, കലകൾ
പുതിയ ലോകത്തുനിന്ന്, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയുടെ കാലത്തുനിന്നുകൊണ്ട് കുഞ്ഞിരാമന്‍ നായരെ വായിക്കുമ്പോള്‍ കവി സങ്കല്‍പ്പിച്ച വിശ്വസൗന്ദര്യത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്ന തിരിച്ചറിവ് വിസ്മയപ്പെടുത്തുന്നതാണ്. പറയുന്ന കാര്യമല്ല പറയുന്ന രീതിയാണ് കവിതയുടെ ആത്മാവെന്ന് അടയാളപ്പെടുത്തിയ മഹാകവിയാണ് പി. കുഞ്ഞിരാമന്‍ നായര്‍.