Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
വേദാന്തികളുടെ വേദാന്തിയായിരുന്നു മാക്സ് മുള്ളര്‍. ശ്രുതികളുടെയും അപശ്രുതികളുടെയും പശ്ചാത്തലത്തില്‍നിന്ന് വേദാന്തസംഗീതത്തിന്റെ ലയവിന്യാസം തിരിച്ചറിഞ്ഞ മഹാന്‍. ആത്മാവിനു തുല്യമായി ഇന്ത്യയെ സ്നേഹിച്ച തത്വജ്ഞാനിയായിരുന്നു അദ്ദേഹം. ഭാരതീയ ചിന്താലോകത്തെ മാറ്റിമറിച്ച മഹാനായ ദാര്‍ശനികന്റെ ജീവിതകഥ.