Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
കവി, നാടകകൃത്ത്, ജീവചരിത്രരചയിതാവ്, വിവര്‍ത്തക, പ്രഭാഷക, സാമൂഹികപ്രവര്‍ത്തക എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയായിരുന്നു മുതുകുളം പാര്‍വതി അമ്മ. ജന്മസിദ്ധമായ വാസനയിലൂടെ സ്വന്തം പരിശ്രമംകൊണ്ട് മലയാളസാഹിത്യത്തില്‍ അമൂല്യങ്ങളായ കൃതികള്‍ അവതരിപ്പിച്ച പാര്‍വതി അമ്മ, ദശാബ്ദങ്ങള്‍ക്കു മുമ്പുതന്നെ സ്ത്രീ എഴുത്തുകാരി എന്ന നിലയില്‍ പ്രശസ്തയായിരുന്നു. മൗലികപ്രതിഭകൊണ്ട് ഭാഷയില്‍ പരിവര്‍ത്തനം സൃഷ്ടിച്ച മനീഷിയുടെ ജീവിതകഥ.