Category: ഭാഷ, സാഹിത്യം, കലകൾ
മലയാളഭാഷയിലെ ആദ്യത്തെ മണിപ്രവാള ലക്ഷണശാസ്ത്രഗ്രന്ഥമാണ് ലീലാതിലകം. മണിപ്രവാളത്തിന്റെ രൂപശില്‍പ്പവും രസാലങ്കാരങ്ങളും വിശദീകരിക്കുന്ന ലീലാതിലകം ചരിത്രപരമായ പ്രാധാന്യംകൊണ്ടും സാമൂഹിക പ്രസക്തികൊണ്ടും മലയാളഭാഷയ്ക്ക് മുതല്‍ക്കൂട്ടാണ്. ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ വിസ്തൃതമായ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം അക്കാദമിക സമൂഹത്തിന് എന്നും പ്രയോജനപ്പെടും.