Category: ശാസ്ത്രം
ഇന്ത്യ ലോകത്തിനു പരിചയപ്പെടുത്തിയ ആകര്‍ഷണീയതകളിലൊന്നാണ് വജ്രം. ലോകത്തിലാദ്യമായി വജ്രഖനനം തുടങ്ങിയതും അത് കിഴക്കന്‍ രാജ്യങ്ങളിലേക്കും പടിഞ്ഞാറന്‍ ദേശങ്ങളി ലേക്കും കയറ്റി അയച്ചതും ഭാരതീയര്‍ തന്നെ. എന്നാലിന്ന് വജ്രത്തിന്റെ വിപണി നമ്മുടെ കൈകളിലില്ല. ചരിത്രത്തിന്റെ രക്ഷരൂക്ഷിതമായ വഴികളിലൂടെ വജ്രത്തിളക്കങ്ങള്‍ സിംഹാസനങ്ങളും കിരീടങ്ങളും മാറിമാറി, പലവഴി ഒഴുകിക്കൊണ്ടിരുന്നു. സ്വാഭാവികമായ വജ്രക്കല്ലുകള്‍ക്കു പകരം വജ്രങ്ങള്‍ കൃത്രിമ മായും നിര്‍മിക്കാമെന്നായപ്പോള്‍ അത് സാധാരണക്കാരന്റെ കഴുത്തിലും കൈവിരലുകളില്‍പ്പോലും വന്നു ചേര്‍ന്നു. വജ്രവിപണിയുടെ ഈ നാള്‍വഴി – ചരിത്രം, അതിലെ കഥാതന്തുക്കളുടെ തിളക്കം ചോര്‍ന്നു പോകാതെ, തേച്ചുമിനുക്കി പുനരവതരിപ്പിക്കുന്ന പുസ്തകമാണ് വജ്രം – രത്നങ്ങളുടെ രാജാവ്. വ്യത്യസ്തമായ വായനാനുഭവം പകരുന്ന പുസ്തകം.