Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
അനുപമമായ നടനവൈഭവംകൊണ്ട് കഥകളിരംഗത്ത് അനശ്വരത നേടിയ മഹാനടനാണ് പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍. വേഷത്തിന്റെ കുലീനത്വം, കൈമുദ്രകളുടെ വെടിപ്പ്, ഭാവാഭിനയത്തിന്റെ പൂര്‍ണത, ആട്ടത്തിന്റെ ഒതുക്കം, നിയന്ത്രണം തുടങ്ങിയ സവിശേഷഗുണങ്ങള്‍ അരങ്ങില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി. സന്താനഗോപാലത്തിലെ ബ്രാഹ്മണവേഷം വാഴേങ്കട കുഞ്ചുനായരിലെ അഭിനയപ്രതിഭയെ ഉത്തുംഗശൃംഗത്തില്‍ പ്രതിഷ്ഠിച്ചു. കഥകളിയോടൊപ്പം ചിത്രകല, സാഹിത്യം, പ്രസംഗം എന്നീ മേഖലകളിലും ധിഷണാശക്തി തെളിയിച്ച മഹാപ്രതിഭയുടെ ജീവിതകഥ.