Category: സാമൂഹികശാസ്ത്രം
സ്വാതന്ത്ര്യത്തെ വിപുലീകരിക്കുന്ന പ്രക്രിയ എന്ന നിലയില്‍ വികസനത്തെ കാണുന്ന പുസ്തകം. ദേശിയോല്‍പ്പാദനത്തിന്റെ വര്‍ധന, വ്യക്തികളുടെ വരുമാനത്തിന്റെ വളര്‍ച്ച എന്നിവയുടെ അടിസ്ഥാന ത്തില്‍ മാത്രം വികസനമുണ്ടാകില്ല. സ്വാതന്ത്ര്യമില്ലാത്ത വികസനം അര്‍ഥശൂന്യമാണെന്ന് പ്രൊഫസര്‍ അമര്‍ത്യാസെന്‍ ഈ കൃതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്ര്യത്തിന്റെ വികാസമാണ് വികസനത്തിന്റെ പ്രഥമവും പ്രധാനവുമായ മാര്‍ഗവും ലക്ഷ്യവും. വികസനവും സ്വാതന്ത്ര്യവും തമ്മിലുള്ള സംവാദത്തിന്റെ സാധ്യതകള്‍ നമുക്കുമുന്നില്‍ തുറന്നിടുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.