Category: സാമൂഹികശാസ്ത്രം
രണ്ടാംലോകയുദ്ധാനന്തരം ലോകത്തുണ്ടായ പരിവര്‍ത്തനം വിശകലനംചെയ്യുന്ന 25 ലേഖനങ്ങളുടെ സമാഹാരം. ഒന്നാം ഇന്റര്‍നാഷണല്‍ മുതല്‍ ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ നടന്ന സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍വരെ അനിതരസാധാരണമായ ധിഷണയോടെ അപഗ്രഥിക്കുന്ന എറിക് ഹോബ്സ്ബാമിന്റെ രചനകള്‍ ചിന്തോദ്ദീപകമാണ്. അദ്ദേഹത്തിന്റെ തലമുറയെ വാര്‍ത്തെടുത്ത കാലത്ത് ജീവിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് റഷ്യന്‍ വിപ്ലവത്തിന്റെ ഭാഗധേയം മനസ്സിലാക്കിക്കൊടുക്കുകയാണ് ഗ്രന്ഥകാരന്റെ ലക്ഷ്യം. ഇരുപതാംനൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ക്ക് നാം എറിക് ഹോബ്സ്ബാമിനോട് കടപ്പെട്ടിരിക്കുന്നു.