Category: ശാസ്ത്രം
ശാസ്ത്രചിന്തകളുടെ ചരിത്രപരമായ ഉദയവും വികാസവും ഗ്രന്ഥകര്‍ത്താക്കളില്‍ സൃഷ്ടിച്ച ആവേശം സമാനമനസ്കരും ജിജ്ഞാസാഭരിതരും വിദ്യാസമ്പന്നരുമായ സാമാന്യജനങ്ങളുമായി പങ്കു വയ്ക്കുന്ന പുസ്തകം. പ്രാചീനകാലം മുതല്‍ പതിനേഴാം നൂറ്റാണ്ടുവരെയുള്ള ശാസ്ത്രത്തിന്റെ വികാസ പരിണാമങ്ങളിലെ നാഴികക്കല്ലുകളായ ഇരുപത്തിനാല് വിഷയങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ബി.സി. 2500-ല്‍ നിര്‍മിച്ച ലോകാദ്ഭുതങ്ങളില്‍പ്പെടുന്ന ഈജിപ്ഷ്യന്‍ പിരമിഡുകള്‍ മുതല്‍ ഭൗതികശാസ്ത്രത്തില്‍ ന്യൂട്ടന്റെയും രസതന്ത്രത്തില്‍ ലാവോസിയറുടെയും സംഭാവനകള്‍വരെ അതീവ ഹൃദ്യമായി വിവരിക്കുന്ന ഉത്തമ ശാസ്ത്രഗ്രന്ഥം. സ്പ്രിംഗറുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്ന വിവര്‍ത്തനം. ശാസ്ത്രാവബോധം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ വിശിഷ്ട കൃതി.