Category: ജീവചരിത്രം
മഹാനായ അയ്യന്‍കാളിയുടെ സമഗ്രജീവിതം രചിച്ചുകൊണ്ട് അദ്ദേഹത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ചരിത്രകാരന്‍, അയ്യന്‍കാളിക്കു മുമ്പും പിമ്പും ജീവിച്ചിരുന്ന ഏതാനും നവോത്ഥാന നായകന്മാരുടെ ജീവിതവും കീഴാളവര്‍ഗമുന്നേറ്റത്തിന് അവര്‍ നല്‍കിയ സംഭാവനകളും ഈ പുസ്തകത്തിലൂടെ രേഖപ്പെടുത്തുന്നു. കെ.പി. കറുപ്പന്‍ മാസ്റ്റര്‍, കൃഷ്മാദി ആശാന്‍, കെ.പി. വള്ളോന്‍, പി.കെ. ചാത്തന്‍ മാസ്റ്റര്‍, അയ്യാവൈകുണ്ഠര്‍, വര്‍ക്കല രാഘവന്‍, കൊമ്പാടി അണിഞ്ചന്‍, വെള്ളിക്കര പി. കെ. ചോതി, ശുഭാനന്ദസ്വാമി, മേയര്‍ കുഞ്ഞുരാമന്‍ ഓതറ ടി. കെ. നാരായണന്‍ എന്നീ നവോത്ഥാന നായകരുടെ ജീവചരിത്രക്കുറിപ്പ്.